Wednesday 8 December 2010

സൂത്രവാക്യം...

നടക്കാന്‍ പഠിക്കുന്ന കാലം
അതെനിക്കും നിനക്കുമുണ്ട്,
പിന്നെ അവര്‍ക്കും..
എങ്കിലും അതില്‍ വീഴ്ചയുടെ
തോതുകുറിക്കുമ്പോള്‍,
നമ്മള്‍ പാതയുടെ
രണ്ടു തലക്കല്‍.
നമുക്കിടയില്‍ ഒരു സമമിട്ടു
വേര്‍തിരിക്കാന്‍,
ഒരു സൂത്രവാക്യം മാത്രം-
വിധി..
ദുര്‍ബലമായൊരു പൂജ്യത്തിന്റെ
കൃത്യത പോലുമില്ലാത്ത വിധി.
വരച്ചുവച്ചാല്‍ പൂജ്യം പോലിരിക്കുന്ന ഭൂമി,
അതിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും...
വിധിയെന്ന സൂത്രവാക്യം
കൊണ്ട് വേര്‍തിരിച്ചു
ഞാനും നീയും അവരും
അതിലിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും...
നമുക്കിടയിലൊരു ചിഹ്നം വേണ്ടേ..
വലുതാണെന്നല്ലെങ്കിലും പേരിനൊരു
സമമെങ്കിലും.

5 comments:

രമേശ്‌ അരൂര്‍ said...

നമുക്കിടയില്‍ ഒരു സമമിട്ടു
വേര്‍തിരിക്കാന്‍,
ഒരു സൂത്രവാക്യം മാത്രം-
വിധി..
നല്ല വരികള്‍ ..നല്ല കവിത ..

Kalavallabhan said...

വരച്ചുവച്ചാല്‍ പൂജ്യം പോലിരിക്കുന്ന ഭൂമി,
അതിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും...

പദസ്വനം said...

"നമുക്കിടയിലൊരു ചിഹ്നം വേണ്ടേ..
വലുതാണെന്നല്ലെങ്കിലും പേരിനൊരു
സമമെങ്കിലും"

വേണ്ടെന്നേ... അങ്ങ് ജീവിച്ചോ!! ;)
ആശംസകള്‍...

Sreeni K R said...

നന്ദി..

Unknown said...

നമുക്കിടയിലൊരു ചിഹ്നം വേണ്ടേ വേണ്ട.
:)

Post a Comment