Tuesday 11 January 2011

വിരഹം

ഉള്ളു പൊള്ളി പുകഞ്ഞൊടുങ്ങുന്നിതാ
ഉയിരിലാകെയും നീ നിറയുമ്പോഴും
എന്തിനോമനെ ഇവ്വിധം നമ്മളീ
വിരഹ ഭൂമിയില്‍ തപിക്കുന്നു പിന്നെയും

ഓര്‍മ്മകള്‍ തീര്‍ത്ത കൂട്ടിലാണിന്നു ഞാന്‍
ഓടിയെത്തുവാന്‍ വെമ്പുന്നു മാനസം
ഒന്നു കൈകോര്‍ത്തു കൂടെ നടക്കുവാന്‍
ഒന്നു ചാരത്തിരുന്നു നിന്‍ നെറ്റിയില്‍
എന്റെ നിശ്വാസ വീചികളേകുവാന്‍

ശോണരശ്മികള്‍ പടരുമാ കവിളത്തു
ചുണ്ടുകള്‍ കൊണ്ട് ചിത്രം വരയ്ക്കുവാന്‍,
എണ്ണ പെയ്തിറങ്ങിയ കൂന്തലില്‍
മറ്റുഗന്ധങ്ങളൊക്കെ മറക്കുവാന്‍..

ഉള്ളു പൊള്ളി പുകഞ്ഞൊടുങ്ങുന്നിതാ
ഇവ്വിധം മോഹങ്ങള്‍ ഉള്ളില്‍ നിറയവേ..

5 comments:

Sameer Thikkodi said...

ഒരു കല്യാണം കഴിക്കുക എത്രയും പെട്ടെന്ന് ... സ്വന്തമാക്കി അനുഭവിക്കൂ .. അഭിമാനിക്കൂ
:)

Kalavallabhan said...

വളരെ നല്ല കവിത
ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

ചെറുത്* said...

വീണ്ടും ഒരു വിരഹ കവിത.
പക്ഷേ ഇത് മടുപ്പിക്കുന്നില്ല. വാക്കുകളും വരികളും മനോഹരമായതുകൊണ്ടാവും

ശ്രീനിയുടെ “ഞാന്‍“ “സൂത്രവാക്യം” ഇതു രണ്ടും വ്യത്യസ്തത ഉള്ളവയാണ്‍. രണ്ടും നന്നായിരിക്കുന്നു.

വീണ്ടും ഇവ്ടൊക്കെ പ്രതീക്ഷിക്കാം. ആശംസകളോടെ....

Absar Mohamed : അബസ്വരങ്ങള്‍ said...

aashamsakal.
www.absarmohamed.blogspot.com

Post a Comment