Thursday 18 November 2010

വിരാമം

ഇടറുന്ന കൈവിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു-
വീണെന്റെയീ തൂലിക മുനയൊടിഞ്ഞു..
മറ്റാര്‍ക്കുമറിയാത്ത മനസ്സിന്റെ നോവുകള്‍
കുറിക്കുവാനാകാതെ ഞാന്‍ വലഞ്ഞു.
 

അവിടെയില്ലിവിടെയില്ലെവിടെയുമില്ലാതെ
എന്തിനായെന്റെ മനമലഞ്ഞൂ ...
നിത്യപ്രയാണത്തില്‍ നിരവധി ഓര്‍മ്മകള്‍
ചിതല്‍ തിന്ന ഹൃദയത്തില്‍ നിന്നൂര്‍ന്നു വീണു..
 

കണ്ടതും കേട്ടതും കൊണ്ടതുമൊക്കെയായ്
ഒന്നുമിനിയൊട്ടു ബാക്കിയില്ല...
ഭാവി ഭൂതങ്ങള്‍ക്കു പങ്കുപറ്റാനൊരു,
വര്‍ത്തമാനം പോലുമന്ന്യമായി.

8 comments:

അനൂപ്‌ .ടി.എം. said...

പങ്കു വെയ്ക്കാനാവാത്ത വ്യഥകള്‍..
ആശംസകള്‍ സുഹൃത്തെ.
register this blog in some aggregator.
http://www.cyberjalakam.com/aggr/
and pls remove word verification

ജന്മസുകൃതം said...

ശ്രീനി..ഒരു അബദ്ധത്തിലൂടെ ആണെങ്കിലും ശ്രീനിയുടെ ബ്ലോഗിലെത്താന്‍ കഴിഞ്ഞു.
പേരിടാത്ത വഴികള്‍,
എന്റെ ഗസലുകള്‍,
മേല്‍വിലാസം ,
വിരാമം...വരെ .തുടങ്ങിയതെയുള്ളോ ...ഒരുപാട് കേട്ടിരുന്നു എന്ന് തോന്നുന്നു.
വരവ് ഗംഭീരംതന്നെ. തുടരുക കാവ്യ സപര്യ..ആശംസകള്‍ ....
http://leelamchandran.blogspot.com/

ശ്രീ said...

നല്ല വരികള്‍

Unknown said...

സുന്ദരം ഈ കവിത.
ആശംസകള്‍

Unknown said...

വേറൊരു സ്വപ്നാടകന്‍ ബ്ലോഗില്‍ കണ്ടത് പോലെ, ആ ദേഹമാണോ, ഈ ദേഹം? :)

SUJITH KAYYUR said...

chithal thinna hridayam-ee prayogam nannaayi.jeevithathinte dharmasankadangale oppiyedukaanulla shramam abhinandanam arhikunnu.

Unknown said...

ninte varthamaanam ninakku annyamaanu, kaaranam athu entathhanu, ente maathram

പദസ്വനം said...

നോവുകള്‍ അക്ഷരങ്ങളായപ്പോള്‍ ഭംഗി കൂടി...
ആശംസകള്‍...

Post a Comment