Thursday 2 September 2010

മേല്‍വിലാസം

ങ്കേമില്ലാത്ത സഞ്ചാരിയാമൊരാ
സായന്തനത്തിലിന്നിവിടെയെത്തി
സഹാജീവിയാനെന്നു ചൊല്ലി പിന്നെന്നോടു
സഹായവും ചോദിച്ചു ഭവ്യനായി
നിലകൊണ്ടൊരാ മനുഷ്യന്റെ കൈവെള്ളയില്‍
കണ്ടു ഞാന്‍ ഒരു തുണ്ട് കടലാസ്

ഏറെ നാളായി ഞാന്‍ തേടുന്നതാണീ
വിലാസമെന്നെന്നോടു ചൊല്ലി
നീട്ടിയെന്‍ നേരെയാ തുണ്ടു കടലാസു-
വിറയാര്‍ന്ന കൈകളിന്നാലെ

മേല്‍ വിലാസത്തിലേക്കുറ്റു നോക്കീവെ
ചോദിച്ചു ഞാനയാളോടായ് ,
ആരുടേതാണീ വിലാസം?
സ്വന്തം മകന്റെയാണെന്നയാ‍ 
മൊഴിയവേ കണ്ടു ഞാനാ മിഴിക്കോണില്‍
പ്രത്യാശ തന്‍ നറു ദീപം..

ഈ മഹാനഗരിയില്‍ ഈ വിലാസത്തെ ഞാന്‍
ഓര്‍ക്കുന്നതേയില്ല തെല്ലും ..
അത്രക്കുപ്പുണ്ടതെന്തെന്നാല്‍ ഞാനീ-
നഗരത്തിലെ തപാല്‍ക്കാരന്‍ .

പാവമാ വൃദ്ധന്റെ തൊണ്ടയിടറി
മിഴികളില്‍ പ്രത്യാശ വറ്റി
ഇനിയെന്തു വേണമെന്നറിയാതെ
സ്വന്തം ഭാണ്ടത്തിലേക്കുറ്റു നോക്കി

"ആറ്റു നോറ്റുണ്ടായോരുണ്ണിയെ ഞങള്‍
കണ്ണിനും കണ്ണായ് വളര്‍ത്തി
ആണ്ടുകള്‍ പോകവേ ആള്‍ബലം വൈക്കവേ
അവനിലും മാറ്റം തുടങ്ങി.
അച്ഛനുമമ്മക്കും എന്തിനാണാസ്തികള്‍
എല്ലാമെനിക്കു തന്നേക്കു
എന്നവന്‍ ശാഠൃം പിടിക്കവേ , പാവമാ -
അമ്മ മനസ്സും കനിഞ്ഞു.
മകനിലും വലുതല്ല മറ്റൊന്നും എന്നവള്‍,
എന്നോടു ചൊല്ലി കരഞ്ഞു ,ഒടുവില്‍
എല്ലാം അവനായി നല്‍കി..

കിട്ടിയതൊക്കെയും വിറ്റിട്ടു പോകുവാന്‍
അവനോ തിടുക്കവും കൂട്ടി
ആസ്തികളില്ലാത്തോരച്ചനും അമ്മയും
ബാധ്യതയാണെന്നു തോന്നി
അപ്പോഴും പാവമാ അമ്മ മനസ്സ്
സദ്പുത്രനാശംസ നേര്‍ന്നു, തീത്ഥാടനത്തിന്നിറങ്ങി.
പോകുവാന്‍ നേരം അവന്‍ തന്നതാണീ
മേല്‍ വിലാസത്തിന്‍ കുറിപ്പ്

പടിയിറങ്ങിപ്പോയി പലനാള്‍ കഴിയവേ
പെറ്റമ്മതന്‍ മനം തേങ്ങി
എന്‍ മകനെയെനിക്കു കാണേണം
കാണുവാനായി പുറപ്പെട്ടു ഞങ്ങള്‍
ഏറെ നാള്‍ തേടിയലഞ്ഞു
കാതങ്ങളൊരുപാട്  പിന്നിട്ടുവെങ്കിലും
കണ്ടതെയില്ലെങ്ങും - അവനെ
അമ്മയ്ക്കു മകനിലേക്കിനിയെത്ര
 ദൂരമെന്നറിയാതെ ആ മനം തേങ്ങി
കണ്ടു കിട്ടാത്തൊരു മകനെയോര്‍ത്തമ്മയും
ഒരു നാളില്‍ ദൂരേക്കു പോയി...''
 തന്റെ കദനം പറഞ്ഞുകൊണ്ട് -ആ
പാവമച്ഛന്‍ ഭാണ്ഡം തുറന്നെനിക്കേകി,
അതിലാകെയുള്ളതോ, അമ്മതന്‍ ശേഷിപ്പു
പേറുന്ന കുടമൊന്നു മാത്രം .

അമ്മയ്ക്കു മകനിലേക്കിനിയെത്ര ദൂരമെന്നറിയാതെ
ഞാനും നില്പൂ.............................


1 comments:

ജന്മസുകൃതം said...

അമ്മയ്ക്കു മകനിലേക്കിനിയെത്ര ദൂരമെന്നറിയാതെ
ഞാനും നില്പൂ....

ആശംസകള്‍ .....ആശംസകള്‍ .....ആശംസകള്‍
ആശംസകള്‍ .....ആശംസകള്‍ .....ആശംസകള്‍

Post a Comment