Sunday 15 August 2010

പേരിടാത്ത വരികള്‍

ഇന്നലെകളില്ലാതെ
ഇന്നുകളുമില്ലാതെ
നാളേക്കുവേണ്ടി ഞാനെന്തു ചെയ്യും?

താഴെ നിന്നാരോ എറിഞ്ഞിട്ട കല്ലുപോല്‍
താഴേക്കു തന്നെ പതിക്കുന്നു ഞാന്‍...
താനേ പറക്കാത്ത പക്ഷിയായ് എന്‍ മനം
ചിറകിന്‍റെ ജീവനായ് കാത്തിരിപ്പു...

മുന്‍പേ പറക്കുന്ന പക്ഷികള്‍ പാടുന്നു
അതിജീവനത്തിന്‍റെ സൂത്രവാക്യം ,
"ഒഴുകുന്നു ഞങ്ങളീ ഒഴുക്കിനോടൊപ്പം
നീയും വരൂ .... ഇനിയും വൈകിയില്ല"

അറിയാത്ത സ്വരമാണാപ്പാട്ടിനെന്നു ഞാന്‍,
അറിയുന്നു - പാടുവാനാകില്ലെന്നും
പാടിപ്പക്കുവാനാഗ്രഹമുള്ളതോ
നവജീവിതത്തിന്‍റെ വീരഗാഥ

എതിരേയാണെന്‍  വഴി , ഏകനാണിന്നു ഞാന്‍,
എങ്കിലും ഞാന്‍ കാത്തിരിക്കും ...
ചിറകിന്നു ജീവന്‍ മുളക്കുവാനായ്
എന്‍റെ പാട്ടില്‍ സ്വരങ്ങള്‍ നിറയുവാനായ്

ഇന്നലെകളില്ലാതെ
ഇന്നുകളുമില്ലാതെ
നാളേക്കുവേണ്ടി ഞാന്‍ കാത്തിരിക്കാം
നവജീവിതത്തിന്‍റെ മാറ്റൊലിക്കായ്.

4 comments:

Unknown said...
This comment has been removed by the author.
ജന്മസുകൃതം said...

ആശംസകള്‍ .....ആശംസകള്‍ .....ആശംസകള്‍ ....

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

lost dreamz.... said...

ആശംസകള്‍......ശ്രീനി...

Post a Comment