Tuesday 7 December 2010

"...ഞാന്‍..."


ചിതറിത്തെറിച്ച കടങ്കഥ
പോലാണ് ഞാന്‍.
പെറുക്കി കൂട്ടിയിട്ടും,
കൂട്ടി വായിച്ചിട്ടും
മഴയില്‍ കുതിര്‍ന്ന
കണ്ണീരാണുത്തരം.
കടങ്കഥ പറയരുത് ; കുടുംബത്ത്,
കടം കയറുമെന്ന് അച്ഛമ്മ.
മഴ നനയല്ലേ,
പനി പിടിക്കുമെന്നമ്മയും.
ഉരച്ചു നോക്കി മാറ്ററിയാന്‍ തങ്കമല്ല
കുലുക്കി നോക്കി മൂപ്പരിയാന്‍
തെങ്ങിലല്ല ജനിച്ചതും.
എങ്കിലും തോല്‍ക്കാന്‍ വയ്യ.
ചിരിക്കും കരച്ചിലിനുമിടയില്‍
വെളുപ്പിനും കറുപ്പിനുമിടയില്‍
മുങ്ങിത്തപ്പി ഞാന്‍ കണ്ടെടുത്തു.
കര്‍മ്മമാണ്‌ ഞാന്‍ , നിങ്ങളും.
എന്നിട്ടും പെയ്തുതോര്‍ന്ന മഴയില്‍ ,
എന്റെ   കണ്ണീരിന്‍ ഉപ്പു കുറുക്കി
നിങ്ങള്‍ പറഞ്ഞു,
ഭ്രാന്തന്‍.

2 comments:

ജംഷി said...

kollaam

indrasena indu said...

good good good blog sreeni
make it still more big
all the wishes

Post a Comment