Wednesday, 18 August 2010

എന്റെ ഗസലുകള്‍

തെളിയുന്നു മായുന്നു സന്ധ്യപോല്‍
നിന്‍ മുഖം ...
പ്രണയം പറയാതെ മടങ്ങുന്നു തിരകളും...
ഇനി നമ്മള്‍ കാണുമോ ....
ഇനി നമ്മള്‍ മിണ്ടുമോ......
കുളിരേകുമീയല.. നമ്മളെ പുല്‍കുമോ?
ഇല്ലെങ്കിലും ഞാന്‍ ഓര്‍ക്കുമെന്‍ ഓമലെ
ഓര്‍മയില്‍ സൂക്ഷിക്കാന്‍
നീ മാത്രമല്ലോ....
                                      (തെളിയുന്നു ...)
**************************************************
*************************************************
ഒരു വേള ഞാനെന്റെ ഹൃദയത്തില്‍ നിന്നും
നിന്നെയകറ്റി നിര്‍ത്തി ....
മുറിവേറ്റ ശലഭത്തിന്‍ ചിറകു കണക്കെന്റെ,
ഹൃദയം പിടഞ്ഞു പോയി .....
ആരോമലേ ഞാനറിയാതെ ചെയ്ട,
തെറ്റുകള്‍ക്കെന്നോടു പിണങ്ങരുതേ
നിന്റെ സ്നേഹം അന്യമാകരുതേ.....
                            (ഒരു വേള .........)

1 comments:

ജന്മസുകൃതം said...

ivideyum vannu njan thazheyulla linkilum njaanund

aashamsakalode
http://leelachand.blogspot.com/

Post a Comment